Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനന്ദിഗ്രാം സ്ഥാനാർഥിയെ...

നന്ദിഗ്രാം സ്ഥാനാർഥിയെ പിൻവലിക്കില്ല- ദേശീയപ്രശ്നമായി ഉയർത്തും: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും മിലൻപ്രധാന്‍റെ അറസ്റ്റ് ദേശീയപ്രശ്നമായി ഉയർത്തുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത്.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്. നേരത്തെ ടി.എം.സി സ്ഥാനാർഥിയെ നിർബന്ധിപ്പിച്ച് പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ കള്ളകേസിൽപെടുത്തി അകത്താക്കുന്നത് എവിടുത്തെ ന്യായമാണ്.

മത്സരത്തിൽനിന്ന് പിന്മാറിയാൽ കേസുകൾ ഒഴിവാക്കാമെന്നാണ് പറയുന്നത്. ഇതാണോ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യം. മുതിർന്ന നേതാക്കൾ എല്ലാം അവിടെ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെക്കേഗോപുരം തുറന്നു : തൃശ്ശൂർ പൂരത്തിന് വിളംബരമായി

തൃശ്ശൂർ : നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി.കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ...

Kerala Lotteries Results 02-05-2026 Karunya KR-752

1st Prize : ₹1,00,00,000/- KH 710104 Consolation Prize ₹5,000/- KA 710104 KB 710104 KC 710104 KD 710104 KE 710104 KF 710104 KG 710104 KJ 710104 KK 710104...
- Advertisment -

Most Popular

- Advertisement -