Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsറോഡുകളുടെ ശോചനീയാവസ്ഥ...

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല: നിയോജക മണ്ഡലത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് വളത്തിൻ്റെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി. ഒ ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡൻ്റുന്മാരായ  സോമൻ താമരച്ചാലിൽ, ബെന്നി പാറേൽ, ജില്ലാ സെക്രട്ടറി ന്മാരായ ജേക്കബ് മാമ്മൻ വട്ടശേരിൽ, ഷെറി തോമസ്, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ റ്റി. തേക്കുംപ്പറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി, സംസ്ഥാന സമിതിയംഗങ്ങളായ ബോസ് തേക്കേടം, സജി വിഴലയിൽ, അഡ്വ.  ജേക്കബ് ഇരണിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ സീനിയർ ബിഷപ്പ് ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. എല്ലാ കേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവിൽ കേസ്...

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം...
- Advertisment -

Most Popular

- Advertisement -