Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വീണ്ടും...

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസ് മറന്നു : പ്രതി ഇറങ്ങിപ്പോയി

കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി.അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം(37) ആണ് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയത്.മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായാണ് അബ്ദുൾ സലാമിനെ പിടികൂടിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് ലോക്കപ്പിന്റെ കുറ്റി തുറന്ന് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.ഈ മാസം ഇത് രണ്ടാം തവണയാണ് ജില്ലയിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെത്തുടർന്ന് പ്രതി ചാടിപ്പോകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിവേഗ റെയിൽ പദ്ധതി : നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന്  വിദഗ്ധ സമിതി

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽ (ഹൈസ്പീഡ് റെയിൽ) പദ്ധതി നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുമായി നിലവിലെ മാതൃകയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന...

തൊഴിൽ മേഖലയ്ക്ക് ആശ്വാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു വരവ്

പത്തനംതിട്ട : തൊഴിൽ മേഖലയ്ക്ക് ആശ്വാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു വരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് സ്വന്തം നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ്...
- Advertisment -

Most Popular

- Advertisement -