മുംബൈ : കുറഞ്ഞ കാലാവധിയുള്ള കോൾ , എസ്.എം.എസ്. റീച്ചാർജിന് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി ട്രായ്.ഇതോടെ ടെലികോം കമ്പനികൾക്ക് ഇനി ഡാറ്റ ഉൾപ്പെടാത്ത വോയ്‌സ്-എസ്എംഎസ് റീചാർജുകൾ ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ പുറത്തിറക്കണം. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വൗച്ചറുകൾ, ഡേറ്റയുമായി ബന്ധിപ്പിക്കാത്ത ദീർഘകാല വൗച്ചറുകൾ എന്നിവയും ലഭ്യമാക്കണം.
നിലവിൽ വോയ്‌സ് കോൾ-എസ്എംഎസ് മാത്രം നൽകുന്ന ചില പ്ലാനുകൾ ദീർഘകാല കാലാവധികളിലാണ് ലഭ്യമാകുന്നത്. ഒക്ടോബർ 22 മുതൽ നിയമം പ്രാബല്യത്തിൽ വരും.വൈഫൈ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസമാണ് പുതിയ നിയമം





