Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിക്ക് ബസ്...

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ  40 ലക്ഷം രൂപ നൽകിവ്യവസായി

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ജോസിന്റെ ഉടമസ്ഥതയിലുള്ള ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനിയുടെ പേരിലാണ് സംഭാവന. അങ്കമാലി ഡിപ്പോയിൽ നിന്നാണ് ബസ് സർവീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നാണ് ജോസിന്റെ ആവശ്യം.

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു

തിരുവല്ല : തിരുവല്ല നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്   ബിജെപി ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ പ്രതിഷേധം അറിയിച്ചതിനു ശേഷം നഗരസഭ കവാടത്തിൽ കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തി. അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ ...

ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കും : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75...
- Advertisment -

Most Popular

- Advertisement -