Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം 2026...

അംബായാഗം 2026 : പന്തൽ കാൽനാട്ട് കർമ്മം

റാന്നി : തോട്ടമൺകാവ് ദേവി ക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയിൽ നിർമ്മിക്കുന്ന കൂറ്റൻ പന്തലിന്റെ കാൽനാട്ട് കർമ്മം എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. ​ദേവസ്വം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി മഹേഷ് ഭദ്രൻ കല്ലക്കൽ, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ എന്നിവരും, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ശ്രീകുമാർ, സി.എൻ. പ്രസാദ്, സുനിൽകുമാർ, ബിനോജ് മുട്ടുമണ്ണിൽ, സന്തോഷ് പണിക്കർ, രാജേഷ് പി.എസ്., രഘു, ജയൻ മാളിയേക്കൽ, ബിനു എസ്. നായർ, കെ.ജി. രാജീവ് എന്നിവർ പ്രസംഗിച്ചു

​ഒരേസമയം 6000 പേർക്ക് ഇരിക്കാവുന്ന വിപുലമായ പന്തലാണ്  നിർമ്മിക്കുന്നത്. യാഗച്ചടങ്ങുകൾക്കായി മൂന്നോളം യാഗവേദികളാണ് ക്ഷേത്രമുറ്റത്ത് ഒരുങ്ങുന്നത്.
​അംബായാഗത്തിന് മുന്നോടിയായി നടന്നു വരുന്ന 21 ദിവസത്തെ നാരായണീയം പാരായണത്തിൽ ഇന്ന് മൈലപ്ര ശ്രീ ദുർഗ നാരായണീയ സമിതി പാരായണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: നിലവിലുള്ള 56 എംഎല്‍എമാര്‍ മത്സരിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍...

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -