Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആയുർവേദദിനം സമാപനസമ്മേളനം ...

ആയുർവേദദിനം സമാപനസമ്മേളനം  ഉദ്‌ഘാടനം

ആലപ്പുഴ: പതിനൊന്നാമത് ആയുർവേദ ദിനം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ ചുങ്കം കയർ മെഷീനറി ഫാക്ടറി ഹാളിൽ ആഭ്യന്തര, കയർ വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ ഡി തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ ഭാരതീയ ചികിത്സ വകുപ്പിലെ ജീവനക്കാർ തയാറാക്കിയ ‘ആയുർ തൂഫാൻ’ ടെലിഫിലിം പ്രദർശന ഉദ്‌ഘാടനവും ആഭ്യന്തര മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ എം നൗഫൽ, വാർഡ് കൗൺസിലർ കവിത എ എസ്, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. ശ്രീജ ആർ, ദേശീയ ആയുഷ് മിഷൻ ഡി.പി.എം ഡോ. മനു എ കെ, ഡോ. ജ്യോതി ജെ തുടങ്ങിയവർ പ്രസംഗിച്ചു

‘പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. അനിത വർഗീസ് സംസാരിച്ചു. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഹോം സയൻസ് വിഭാഗം ഒരുക്കിയ ആരോഗ്യ ഭക്ഷണ പ്രദർശനവും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ.ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച...

Kerala Lotteries Results : 14-04-2026 Sthree Sakthi SS-515

1st Prize Rs.1,00,00,000/- SU 127849 (NEYYATTINKARA) Consolation Prize Rs.5,000/- SN 127849 SO 127849 SP 127849 SR 127849 SS 127849 ST 127849 SV 127849 SW 127849 SX 127849...
- Advertisment -

Most Popular

- Advertisement -