Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ഒറ്റപ്പെട്ട...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താന്‍ സാധ്യത. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍, മ്യാന്‍മര്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം -മാഹി – ലക്ഷദ്വീപ് – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ നാളെ (28) വരെ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക്...

കൊല്ലം കളക്ടറേറ്റ് സ്ഫോടനം : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം : കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ...
- Advertisment -

Most Popular

- Advertisement -