Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഒക്ടോബർ മൂന്ന്...

ഒക്ടോബർ മൂന്ന് വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ഒക്ടോബർ മൂന്ന് വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കേ ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുക. ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തി.

സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെയാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സെപ്റ്റംബർ 30ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഒക്ടോബർ ഒന്നിന് മലപ്പുറം, പാലക്കാട്‌, എറണാകുളം, ഇടുക്കി,പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടിന് വയനാട്, മലപ്പുറം,പാലക്കാട്‌,ഇടുക്കി,പത്തനംതിട്ട ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം കേരളത്തിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 28 വരെ 28% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിലും 28% മഴയുടെ കുറവുണ്ട്. കേരളത്തിൽ വയനാട് ജില്ലയിൽ ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 53 % മഴ കുറഞ്ഞു. കണ്ണൂർ, കാസർകോട്,കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര യോഗ ദിനം : വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്ത് വിപുലമായ പരിപാടിക്ക് തുടക്കം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.പൂർണ്ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറിൽ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ചേര്‍ന്ന പ്രത്യേക രണ്ടംഗ...
- Advertisment -

Most Popular

- Advertisement -