Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsകാതോലിക്കേറ്റ് കോളജിൽ...

കാതോലിക്കേറ്റ് കോളജിൽ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം

പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൻ്റെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ  ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കും.  ഉച്ചക്ക് 2.30ന് കോളജ് ഓഡിറ്റോറിയത്തിൽ പരിശുദ്ധ ബസേലിയോസ് മാർ ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ  മുഖ്യമന്ത്രി  വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്ലാറ്റിനം ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കോളേജ് റസിഡന്റ് മാനേജർ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി, അബിൻ വർക്കി എം.എൽ.എ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കലാകായിക രംഗങ്ങളിലും സർവ്വകലാശാല തലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും മികവ് തെളി യിക്കുവാൻ ഈ കലാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 12 സിഗ്നേച്ചർ പ്രോഗ്രാമുകൾ, 75 വിദ്യാർഥികൾക്ക്  പ്ലാറ്റിനം ജൂബിലി സ്കോളർഷിപ്പുകൾ, ഗ്ലോബൽ അലൂമ്നിസംഗമം, ജ്ഞാനോത്സവം, വിവിധ സെമിനാറുകൾ, വോളിബോൾ ടൂർണമെൻ്റ്, ചരിത്ര വിഭാഗം നേതൃത്വത്തിൽ പത്തനംതിട്ടയുടെ സർവെ തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.

അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൊതുസമൂഹം എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങളും കർമ്മപരിപാടികളും ഇവയിൽ ഉൾപ്പെടുന്നു. പ്രിൻസിപ്പൽ ഡോ. റെന്നി പി വർഗീസ്, കോളജ് ബർസാർ ഡോ. ബിനോയ് ടി തോമസ്, പബ്ലിസിറ്റി കൺവീനർ പ്രൊഫ .ജോയി തോമസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രൊഫ.ജി. ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 14-03-2026 Karunya KR-746

1st Prize : ₹1,00,00,000/- KG 569383 (ERNAKULAM) Consolation Prize ₹5,000/- KA 569383 KB 569383 KC 569383 KD 569383 KE 569383 KF 569383 KH 569383 KJ 569383 KK 569383 KL...

പാകിസ്താന്റെ നൂർ ഖാൻ വ്യോമതാവളം ആക്രമിച്ച് താലിബാൻ

ഇസ്ലാമബാദ് : പാക് -അഫ്‌ഗാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി.പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമത്താവളമാണ് ആക്രമിക്കപ്പെട്ടത്‌.  പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം...
- Advertisment -

Most Popular

- Advertisement -