Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഉപതെരഞ്ഞെടുപ്പ് :...

ഉപതെരഞ്ഞെടുപ്പ് : വോട്ടണ്ണൽ ഇന്ന്

തിരുവനന്തപുരം : 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ് യുഡിഎഫും എൽഡിഎഫും. 126 സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി. വൈദ്യുതി നിയന്ത്രണം, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് എൽഡിഎഫ് പ്രചാരണത്തിൽ ഉയർത്തിയത്. പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന, വികസന പദ്ധതികൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്.

38 വാർഡുകളിലെ ഫലം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നേരിട്ട് മാറ്റമുണ്ടാക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ജനവിധി എന്ന നിലയിൽ മുന്നണികൾ ഫലത്തെ വിലയിരുത്തും. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മസാലബോണ്ട് : ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക്...

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

അടൂർ : അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. ബൈക്ക് ഓടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം കുന്നിടയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. മൈനാമൺ കുറുമ്പുകര മുകളുവിളയിൽ ശ്രീക്കുട്ടൻ (27) ആണ് ബൈക്കിൽ...
- Advertisment -

Most Popular

- Advertisement -