Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനകാലത്തെ...

ശബരിമല തീര്‍ഥാടനകാലത്തെ റോഡ് സുരക്ഷയ്ക്ക് പത്തനംതിട്ടയ്ക്ക് 4.25 കോടി

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പത്തനംതിട്ട ജില്ലയിലെ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ (കെ.ആര്‍.എസ്.എ.) ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ ശബരിമല റോഡ് സുരക്ഷയ്ക്കായി പി.ഡബ്ല്യു.ഡി സമര്‍പ്പിച്ച 60 പദ്ധതികള്‍ക്ക് ആകെ 13.1992 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 16 പദ്ധതികള്‍ക്കായി 4.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ തുക മണ്ണാറക്കുളഞ്ഞിപമ്പ റോഡില്‍ റോഡ് സുരക്ഷാ നടപടികള്‍ക്കായിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒരു കോടി രൂപ.കോഴഞ്ചേരി റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ 15 ലക്ഷം, പന്തളം റോഡ്‌സ് സെക്ഷനില്‍ 10 ലക്ഷം, തിരുവല്ല റോഡ്‌സ് സെക്ഷനില്‍ 25 ലക്ഷം, പത്തനംതിട്ട റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി 15 ലക്ഷം എന്നിങ്ങനെയാണ് തുക പ്രധാനമായി അനുവദിച്ചിട്ടുള്ളത്.

പത്തനംതിട്ട, റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ റോഡ് സെക്ഷനുകളിലും വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. റാന്നി റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ 25 ലക്ഷം, കോന്നി റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, അടൂര്‍ റോഡ്‌സ് സെക്ഷനില്‍ 20.17 ലക്ഷം, വെണ്ണിക്കുളം റോഡ്‌സ് സെക്ഷനില്‍ 5 ലക്ഷം തുടങ്ങിയ തുകകള്‍ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

ളാഹ റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ സുരക്ഷാ നടപടികള്‍ക്കായി 25 ലക്ഷം, ഇരവിപേരൂര്‍ റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, മല്ലപ്പള്ളി മേഖലയിലെ റോഡുകളില്‍ 18 ലക്ഷം, ഉള്‍പ്പെടെയുള്ള പദ്ധതികളും പത്തനംതിട്ട ജില്ലയുടെ വിഹിതത്തിലുണ്ട്.

നാഷണല്‍ ഹൈവേ 183 എ – മണ്ണാരക്കുളഞ്ഞി- പ്ലാപ്പള്ളി റോഡില്‍ 24.98 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു.

സ്റ്റേറ്റ് ഹൈവേ എട്ട്- കോന്നി- പ്ലാച്ചേരി റോഡിലെ പ്രവൃത്തികള്‍ക്കായി 37.04 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : പ്രാഥമിക പരിശോധന പൂർത്തിയായി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം...

കോടിമതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ മറ്റൊരു മിനി ലോറി ഇടിച്ചു അപകടം: ഒരാൾക്ക് പരിക്ക്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി...
- Advertisment -

Most Popular

- Advertisement -