Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല–മകരവിളക്ക്...

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം : അവലോകന യോഗം ചേർന്നു

പത്തനംതിട്ട : ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടങ്ങളും പൂർണ്ണ സജ്ജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി.  വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി നടത്തിയ അവലോകന യോഗത്തിലറിയിച്ചതാണിത്.

തീർത്ഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ വകുപ്പ് നേരിട്ട് താഴെത്തട്ടിൽ ഇടപെടൽ നടത്തുകയാണ്. തീർത്ഥാടന പാതകളിലെ ഇടത്താവളങ്ങളെ കേവലം വിശ്രമകേന്ദ്രങ്ങൾ മാത്രം ആക്കാതെ വിവരങ്ങൾ നൽകുന്ന ഇൻഫർമേഷൻ സെന്ററുകളാക്കി മാറ്റാനാണ് ശ്രമം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരം, യാത്രാസൗകര്യങ്ങൾ, എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറുകൾ, സമീപത്തെ ആശുപത്രികൾ, ഭക്ഷണശാലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം നടത്തും.

തീർത്ഥാടകർക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും വേഗത്തിൽ അറിയിക്കുന്നതിനും അടിയന്തര സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ ഇടത്താവളങ്ങളിലും ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.ഇടത്താവളങ്ങളിൽ തീർത്ഥാടകർ പ്രധാനമായും നേരിടുന്ന ഫോൺ ചാർജിങ് പ്രതിസന്ധി പരിഹരിക്കാൻ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി ഓരോ കേന്ദ്രത്തിലും മതിയായ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുവാൻ ശ്രമം നടക്കുകയാണ്. 

ഇടത്താവളങ്ങളിലും തീർത്ഥാടന പാതകളിലും സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനായി സർവീസ് പ്രൊവൈഡർമാരുമായി ചർച്ച നടത്തും. കുടിവെള്ള വിതരണം, തെരുവ് വിളക്കുകൾ, കൃത്യമായ മാലിന്യ സംസ്കരണം എന്നിവ ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന പാതയിലെ പൊതു ശൗചാലയങ്ങൾ, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തും.

കുളിക്കടവുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ബാരിക്കേഡുകളും ഉറപ്പാക്കാൻ സംയുക്ത പരിശോധനകൾ നടത്തും.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പമ്പയിൽ നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും, മുൻവർഷങ്ങളിലെ അനുഭവങ്ങൾ ഉൾക്കൊണ്ട് പരാതിരഹിതവും മാതൃകാപരവുമായ തീർത്ഥാടന കാലം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവി ആർ അനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, തദ്ദേശസ്ഥാപന അധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള തീരത്തു ഉയർന്ന തിരമാലയ്‌ക്ക് സാധ്യത : ​​​ജാഗ്രതാ നിർദേശം

തിരുവനന്തപുരം:കേരള- തമിഴ്നാട് തീരത്തു വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്തും,തെക്കൻ തമിഴ്‌നാട്,വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ...

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത...
- Advertisment -

Most Popular

- Advertisement -