Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsമഴ ശക്തമാകും...

മഴ ശക്തമാകും : ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ - അര്‍ത്തുങ്കല്‍ റോഡില്‍ പൂങ്കാവ് ജംഗ്ഷനിൽ  പുനരുദ്ധാരണ പ്രവൃത്തികള്‍ നാളെ (10) ആരംഭിക്കുന്നതിനാൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെട്ടികാട്...

പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ്  ഫ്ലാ​ഗ് ഓഫ്

പാലക്കാട് : പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാ​ഹുൽ മങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാ​ഗ് ഓഫ് ചെയ്തു. ലൈംഗികാരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു സർക്കാർ...
- Advertisment -

Most Popular

- Advertisement -