Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകിടപ്പ് രോഗികളെ...

കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പ്രത്യേക ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജില്ല മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ, ആയുർവേദം തുടങ്ങിയ വിഭാഗക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

കായംകുളത്തെ മലയൻ കനാലു പോലുള്ള ചില കനാലുകൾ കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ഇവിടെ വെള്ളം ഒഴിഞ്ഞു പോകാനുള്ള നടപടികൾ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൻ ആരംഭിച്ചു കഴിഞ്ഞു.

മഴക്കെടുതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.എൽ.എമാർ പങ്കെടുത്തുകൊണ്ട് വെള്ളിയാഴ്ച യോഗം ചേരും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....

ഉപരാഷ്ട്രപതി ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും

തിരുവനന്തപുരം : ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്...
- Advertisment -

Most Popular

- Advertisement -