Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിലെ കൂട്ട...

ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; പോലീസ് അന്വേഷണം തുടങ്ങി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച സാജുവിന്‍റെയും സവിന്‍റേയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും.

സവിൻ സാജു ചില ഓൺലൈൻ ഗെയ്മിങ്ങിലും ട്രേഡിങ്ങിലും ഇടപെട്ട് പണം നഷ്ടപെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്. വിദേശത്തുള്ള സവിന്‍റെ ഭാര്യയിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ തേടും. സാമ്പത്തിക ബാധ്യതയാണ് മരിക്കാൻ കാരണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍.

ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് മ‍ൃതദേഹവും സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സംസ്കാരം. കരിങ്കട വീട്ടിൽ സാജു ആന്‍റണിയും (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തി. തുടർന്നാണ് വീടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവും ഭാര്യയും ബെഡ്റൂമിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ സവിനെ സ്റ്റോർ റൂമിലാണ് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. അതിക്രമങ്ങൾ നടന്നതിന്‍റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ എസ് എസ് താലൂക്ക്  യൂണിയൻ പതാക ദിനം ആചരിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി എൻ എസ് എസ് താലൂക്ക് കരയോഗ യൂണിയൻ പതാക ദിനം ആചരിച്ചു.  യൂണിയൻ ഓഫീസിനു മുമ്പിലെ കൊടിമരത്തിൽ  ചെയർമാൻ  എം.പി ശശിധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ...

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...
- Advertisment -

Most Popular

- Advertisement -