Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഅറബിക്കടലിൽ കടൽക്കൊള്ളക്കാർ...

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

മുംബൈ : അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.’അസിനി’ എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെയും മോചിപ്പിച്ചു .48 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പൽ മോചിപ്പിച്ചത്. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ ഇല്ല.

ഒക്ടോബർ 29നാണ് വടക്കുകിഴക്കൻ സൊമാലിയയിലെ ബന്ദർ ബെയ്‌ല, ഹഫൂൺ തീരദേശ പട്ടണങ്ങൾക്കിടയിൽവച്ച് അസിനി കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം.ദൗത്യത്തിന് പിന്തുണയായി P-8I സമുദ്ര നിരീക്ഷണ വിമാനം, MQ-9 പ്ലാറ്റ്‌ഫോമുകൾ എന്നിവ സജ്ജമാക്കിയിരുന്നു.

വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പൽ പൂർണ നിയന്ത്രണത്തിലാക്കുകയായിരുന്നു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേനയുടെ ദൗത്യത്തെ അഭിനന്ദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളജിലെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനം ഡിസംബറിൽ പൂർത്തിയാകും –  കെ.യു. ജനീഷ് കുമാർ

കോന്നി : കോന്നി മെഡിക്കൽ കോളജിലെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കെ.യു. ജനീഷ് കുമാർ എം എൽഎ അറിയിച്ചു. മെഡിക്കൽ കോളജ് ഹാളിൽ ഇന്നു ചേർന്ന...

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -