Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsദീപാവലി :...

ദീപാവലി : കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. താംബരം, ബെംഗളൂരു, ചെന്നൈ എഗ്‌മോർ, തെങ്കാശി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഈ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. പ്രധാന സർവീസുകളും സമയക്രമവും-

തിരുവനന്തപുരം നോർത്ത് – താംബരം സ്‌പെഷ്യൽ (06164 / 06163):

06164 (തിരുവനന്തപുരം നോർത്ത് – താംബരം): 10-ാം തീയതി രാത്രി 8:00-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:00-ന് താംബരത്ത് എത്തും. (നാഗർകോവിൽ, മധുര വഴി). 06163 (താംബരം – തിരുവനന്തപുരം നോർത്ത്): 11-ാം തീയതി ഉച്ചയ്ക്ക് 2:00-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5:00-ന് തിരുവനന്തപുരത്ത് എത്തും.

കോച്ചുകൾ- 16 തേർഡ് എസി, 2 സ്ലീപ്പർ.

ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06575 / 06576):

06575 (ബെംഗളൂരു – തിരുവനന്തപുരം): 6-ാം തീയതി വൈകിട്ട് 4:40-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് തിരുവനന്തപുരം നോർത്തിലെത്തും. (കോട്ടയം, എറണാകുളം വഴി). 06576 (തിരുവനന്തപുരം – ബെംഗളൂരു): 7-ാം തീയതി ഉച്ചയ്ക്ക് 12:40-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6:00-ന് ബെംഗളൂരുവിലെത്തും.

കോച്ചുകൾ -1 സെക്കൻഡ് എസി, 5 തേർഡ് എസി, 8 സ്ലീപ്പർ, 5 ജനറൽ.

തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്‌മോർ സ്‌പെഷ്യൽ (06158 / 06157):

06158 (തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്‌മോർ): 10-ാം തീയതി രാത്രി 7:40-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1:00-ന് ചെന്നൈയിലെത്തും. (ആലപ്പുഴ, എറണാകുളം, പാലക്കാട് വഴി). 06157 (ചെന്നൈ എഗ്‌മോർ – തിരുവനന്തപുരം നോർത്ത്): 11-ാം തീയതി 3:15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:15-ന് തിരുവനന്തപുരം നോർത്തിലെത്തും.

കോച്ചുകൾ – 2 സെക്കൻഡ് എസി, 2 തേർഡ് എസി, 3 തേർഡ് എസി ഇക്കോണമി, 6 സ്ലീപ്പർ, 4 ജനറൽ.

താംബരം – തെങ്കാശി/ ചെങ്കോട്ട സ്‌പെഷ്യൽ – 7-ന് രാവിലെ 5:00-ന് താംബരത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് 4:45-ന് തെങ്കാശിയിലെത്തും. മടക്ക സർവീസ് 9-ാം തീയതി (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3:00-ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:20-ന് താംബരത്തെത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും...

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ്...
- Advertisment -

Most Popular

- Advertisement -