Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsചിത്തിര ആട്ട...

ചിത്തിര ആട്ട തിരുനാള്‍ ; ശബരിമല നട നാളെ തുറക്കും

ശബരിമല : ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ്  ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍.വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും.

ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ചിത്തിര ആട്ട തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ നടക്കും.  പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു .നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇവരെ...

ശബരിമല സ്വർണക്കൊള്ള : മൊഴി നൽകാൻ ഇ ഡി ഓഫീസിൽ ഹാജരായി നടൻ ജയറാം

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി .11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ജയറാം എത്തിയത്.നടന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ...
- Advertisment -

Most Popular

- Advertisement -