Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsറേഷന്‍ കടകളും...

റേഷന്‍ കടകളും സിസിടിവി പരിധിയിലാകുന്നു ; ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യവകുപ്പിന്റെ പുതിയ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ14,000 റേഷന്‍ കടകളിൽ  സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കൈമാറുന്നതും മറിച്ചുവില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

റേഷന്‍ കടകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാക്കുന്നതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. കടകളില്‍ നടക്കുന്ന ഇടപാടുകളും സാധനങ്ങളുടെ കൈമാറ്റവും ക്യാമറ നിരീക്ഷണത്തിലാക്കുന്നതോടെ ക്രമക്കേടുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും സാധിക്കും.

ഇതിന് പുറമെ സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനായി വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാനാണ് നീക്കം. നെല്ലിന്റെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ വഴിമധ്യേയുള്ള ക്രമക്കേടുകള്‍ തടയുകയാണ് ലക്ഷ്യം.

അടുത്ത വര്‍ഷത്തെ ബജറ്റിലേക്ക് സമര്‍പ്പിക്കുന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ സിസിടിവി, ജിപിഎസ് പദ്ധതികളും ഉള്‍പ്പെടുത്തും. പദ്ധതികള്‍ നടപ്പിലായാല്‍ റേഷന്‍ കടകളും നെല്ല് സംഭരണവും മില്ലുകളിലേക്കുള്ള നീക്കവും നിരീക്ഷണത്തിലാകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ ‘ആരോഗ്യ കർക്കടകം’ ഫെസ്റ്റിന് കളക്ട്രേറ്റിൽ തുടക്കം

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ 'ആരോഗ്യ കർക്കടകം ഫെസ്‌റ്റിന്' ആലപ്പുഴ കളക്ട്രേറ്റിൽ തുടക്കമായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് കുടുംബശ്രീ ഉൽപ്പന്നമായ ചാമ അരി നടൻ അനൂപ് ചന്ദ്രന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണവും...

ജെ സി ഐ സ്ഥാനാരോഹണം 15-ന്

തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ...
- Advertisment -

Most Popular

- Advertisement -