പത്തനംതിട്ട : വടശേരിക്കരയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് കാർ പൂർണ്ണമായി തകർന്നു. വടശേരിക്കര പേഴുംപാറ അരീക്കക്കാവന് സമീപം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ആളപായം ഒഴിവായത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മെറ്റൽ കയറ്റി വന്ന ലോറി മറിഞ്ഞത്. സംഭവം നടന്ന ഉടനെ നാട്ടുകാരും പോലീസും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടകാരണത്തെക്കുറിച്ചും ലോറിയുടെ വേഗതയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





