Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaമമ്മൂട്ടി നായകനാകുന്ന...

മമ്മൂട്ടി നായകനാകുന്ന ‘മേള’യുടെ  പോസ്റ്റർ പുറത്ത്

കൊച്ചി :  മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന നിതീഷ് സഹദേവ് ചിത്രം ‘മേള’യുടെ പുതിയ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്. ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്റർ ചിത്രത്തിന്റെ മാസ് എന്റർടെയ്നർ സ്വഭാവത്തെ കുറിച്ചുള്ള പ്രേക്ഷകരുടെകൗതുകവും വർധിപ്പിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്.

മമ്മൂട്ടി കമ്പനി ഇതുവരെനിർമ്മിച്ചതിൽ ഏറ്റവും വലിയ സിനിമ കൂടിയായ ‘മേള’ 2027-ൽ തിയേറ്ററുകളിലെത്തും. പോസ്റ്ററിൽ മാസ് ലുക്കിൽ കറുത്ത വേഷത്തിൽ നടുവിലെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ ചുറ്റി ചിത്രത്തിലെ സഹതാരങ്ങളെയും കാണാം. പോസ്റ്റർപങ്ക് വെച്ചതിനൊപ്പം പുറത്തുവിട്ട, വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഇപ്പൊൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.

ഫസ്റ്റ് ലുക്ക്പോസ്റ്ററിനൊപ്പം എത്തിയ പശ്ചാത്തല സംഗീതം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയത് പോലെ, പുത്തൻ പോസ്റ്ററിന് ഒപ്പമെത്തിയ പുതിയപശ്ചാത്തല സംഗീതവും പ്രേക്ഷകർക്കിടയിൽ ഗംഭീര പ്രതികരണം സൃഷ്ടിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആക്ഷനും കോമഡിയും മാസ് പ്രകടനങ്ങളും ഒരുമിക്കുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.

‘മേള’യുടെ ചിത്രീകരണം ജൂലൈ അവസാനത്തോടെയാണ് ആരംഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്. വലിയ കാൻവാസിൽ വമ്പൻ താരനിരയെ അണിനിരത്തിയാണ് നിതീഷ് സഹദേവ് ചിത്രം ഒരുക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം സമാധി ദിനാചരണം ഇന്ന്

ചങ്ങനാശ്ശേരി : സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 55-ാമത് ചരമ വാർഷികം ഇന്ന് ആചരിക്കുന്നു . പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയുള്ള ചടങ്ങിൽ ഭക്തിഗാനാലാപനം,...

രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി

തൃശൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -