Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaമമ്മൂട്ടിയുടെ ‘മട്ടാഞ്ചേരി...

മമ്മൂട്ടിയുടെ ‘മട്ടാഞ്ചേരി മാഫിയ’ ചിത്രീകരണം ഡിസംബർ ഒന്നിന്

​കൊച്ചി : മലയാളസിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി – ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ‘മട്ടാഞ്ചേരി മാഫിയ’യുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കും. പുതുവർഷത്തിൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികളും ആരാധകരും ഈ ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എന്റർടൈനറെ വരവേൽക്കാൻ ഒരുങ്ങുന്നത്.

ചിത്രത്തിൽ നായിക ഇല്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.​വിജയചിത്രമായ ‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്ലിൻ, ഒപ്പം മലയാളികളുടെ പ്രിയനടൻ ചെമ്പൻ വിനോദും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

​പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് നിർമാണം. നിയോഗ് കൃഷ്ണ, ഷറഫു – സുഹാസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് കാമറയും നൗഫൽ അബ്ദുല്ല എഡിറ്റിംഗും നിർവഹിക്കുന്നു. റെക്സ് വിജയൻ സംഗീതവും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവിയറും കോസ്റ്റ്യൂം മാഷർ ഹംസയുമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഘോഷങ്ങളില്ലാതെ ജില്ലാതല കേരളോത്സവം തുടങ്ങി

ആലപ്പുഴ: ജില്ലാതല കേരളോത്സവം ആഘോഷമില്ലാതെ അമ്പലപ്പുഴയിലെ വിവിധ വേദികളില്‍ ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത് മൂലം 27, 28...

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു .6 കോർപറേഷനുകളിൽ 4 എണ്ണത്തിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് .തിരുവനന്തപുരം കോർപറേഷനിൽ എൻഡ‍ിഎയും കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫും ലീഡ്...
- Advertisment -

Most Popular

- Advertisement -