Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കാശ്മീരില്‍...

ജമ്മു കാശ്മീരില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ശ്രീനഗർ : ജമ്മു കാശ്മീരില്‍ കാണാതായ രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ (എസ്ഒജി) മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച ക്യാമ്പില്‍ നിന്ന് ധര്‍ണ-മര്‍വയിലെ സൈനിക പോസ്റ്റിലേക്ക് പട്രോളിംഗിനായി പുറപ്പെട്ടതായിരുന്നു ഇരുവരും.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവരുടെ സര്‍വീസ് ആയുധങ്ങളും കാണാതായിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്.പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം നാളെ സമാപിക്കും: ഇന്ന് കുമാരീ പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. നവാഹത്തിന്റെ ഏട്ടാം ദിവസമായ ഇന്ന് യജ്ഞശാലയിൽ കുമാരീ പൂജ (നവകന്യകാ പൂജ) നടന്നു. ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ...

പ്രതിഷ്ഠാ ദ്വാദശിയിൽ അയോദ്ധ്യ വര്‍ണാഭമാകും

അയോദ്ധ്യ : ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികമായ പ്രതിഷ്ഠാ ദ്വാദശിയില്‍ വര്‍ണാഭമായ പരിപാടികള്‍ നടത്താന്‍ തീരുമാനം. രാമകഥ, അനുപ് ഝലോട്ട, സുരേഷ് വാദ്കര്‍, തൃപ്തി ശാക്യ എന്നിവരുടെ ഭജനകള്‍, കഥക് നൃത്തം,...
- Advertisment -

Most Popular

- Advertisement -