Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeEducationഎസ്എസ്എല്‍സി, പ്ലസ്...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്ന് മുതലാണ് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. 2027 മാര്‍ച്ച് 30നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് എട്ട് തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിലെ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്കാകും ആരംഭിക്കുക.

ഗള്‍ഫ്, ലക്ഷദ്വീപ് ഉള്‍പ്പെടെ 3,049 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്. 4,25,000 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് 20ന് അവസാനിക്കും.ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം ആരംഭിച്ച് 27ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. നവംബര്‍ 18 മുതല്‍ പരീക്ഷാ രജിസ്ട്രേഷന്‍ ആരംഭിക്കും.ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കേരള കലാമണ്ഡലം പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് ആരംഭിക്കും. മാര്‍ച്ച് 30ന് പരീക്ഷകള്‍ അവസാനിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ റോഡ് അപകടങ്ങൾ  തുടർക്കഥയാകുന്നു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു.  ഉന്നത നിലവാരത്തിൽ നവീകരിച്ച ആറാട്ടുകടവ് വരട്ടാർ പാലം മുതൽ കുറ്റൂർ  തോണ്ടറ പാലം വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് അപകടങ്ങൾ നിത്യ...

ലഹരിക്കെതിരെ യുവാക്കള്‍ തിരുത്തല്‍ ശക്തികളാകണം: അഡ്വ. എം. ലിജു

പരുമല: ലഹരിക്കെതിരെ യുവാക്കള്‍ ശക്തമായ തിരുത്തല്‍ ശക്തികളായി മാറണമെന്ന്  കേരള എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -