തിരുവനന്തപുരം : ചാല സ്വർണക്കവർച്ച കേസിൽ 5 പേർ അറസ്റ്റിൽ .അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്.ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്. ചാല മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിലായിട്ടുണ്ട് .
മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറുമായുള്ള ബിസിനസ് കുടിപ്പകയാണ് കവർച്ച ആസൂത്രണം ചെയ്തതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.നന്ദകുമാറിന്റെ ബിസിനസ് തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു കവർച്ച.മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ കവർച്ചയ്ക്കായി നടത്തിയത്.
ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആൻ്റണിയും ആണ് ബൈക്കിൽ എത്തി നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്.പിന്നീട് ഹൈവേയ്ക്ക് സമീപം കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയായിരുന്നു.





