കാസർകോട്: കാസർകോട് ഡിസിസി പ്രസിഡൻറ് പികെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
പരാതിയിൽ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ല. സുബയ്യ റായ് സംശുദ്ധ രാഷ്ട്രീയ സംസ്കാരമുള്ള ആളാണ്. വ്യക്തികളെ ആക്ഷേപിക്കുകയോ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിക്കുകയോ ചെയ്യില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.





