Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ത്ഥാടകര്‍ക്ക്...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്‍ഐ സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തീര്‍ത്ഥാടനത്തിനിടെ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഈ ആനുകൂല്യംലഭിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് അധികൃതർ അറിയിച്ചു.

ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തുന്നവരാണെന്ന് ബോധ്യമായാല്‍ വെര്‍ച്വല്‍ ക്യൂവിന് പുറത്തുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാക്കും. നോമിനിയുടെ വിവരങ്ങള്‍ ബുക്കിങ് സമയത്ത് ശേഖരിക്കും. തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിന്റെ തലേദിവസം മുതല്‍ മൂന്ന് ദിവസത്തേയ്‌ക്കായിരിക്കും ഇന്‍ഷുറന്‍സ്പരിരക്ഷ ലഭിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല പുസ്തക വിതരണം നടത്തി

തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാസംസ്കാരിക വേദിയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. ജില്ലാ ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു .ലോക പുസ്തക ദിനം പുരസ്കാരം...

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക്...
- Advertisment -

Most Popular

- Advertisement -