തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രിയുടെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് വിശദീകരണം തേടിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
വാർഡിലെ ബെഡിൽ പൂച്ചകൾ കിടക്കുന്നതും ചത്ത എലിയെയും കാണിക്കുന്ന വിഡിയോ പുറത്തു വന്നു.അതേസമയം, അറ്റകുറ്റപ്പണിക്കായി പൂട്ടിയിട്ടിരിക്കുന്ന കെട്ടിടമാണെന്നാണ് അധികൃതർ പറയുന്നു.മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.





