കാസർകോട് : യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്ത് ഹൈദർ അലി (27) ആണ് മരിച്ചത്.വീട്ടിൽ നിന്ന് 100 മീറ്റർ അകലെയായി റോഡിലാണ് ഹൈദറിന്റെ മൃതദേഹം കണ്ടെത്തിയത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി.തോക്കുമായി ബൈക്കിൽ പോകുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.





