Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകർഷക സേവ...

കർഷക സേവ പുരസ്കാരം ഫാ. തോമസ് പീലിയാനിക്കലിന്

ചങ്ങനാശേരി : എ.സി കനാൽ സംരക്ഷണ സമിതി ഏർപ്പെടുത്തിയ കർഷക സേവ പുരസ്കാരം ഫാ. തോമസ് പീലിയാനിക്കലിന്. നെല്ലുസംഭരണം, കുട്ടനാട് പാക്കേജ്, പമ്പ-വൈപ്പാർ നദീസംയോജനപ്രശ്നം, കുട്ടനാടിന്റെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക പദവി എന്നിവയുടെ പിന്നണി പ്രവർത്തകനും 130 ൽ പരം കർഷക സമരങ്ങൾക്കു നേതൃത്വം വഹിച്ച കർഷക പോരാളിയും രണ്ടു നൂറ്റാണ്ടിന്റെ കുട്ടനാടൻ ചരിത്രവും തൊഴിലാളികളുടെയും കർഷകരുടെയും നെൽകൃഷിയുടെയും കഥ പറയുന്ന നെല്ലറ എന്ന നോവലിന്റെയും കർഷക സമര ചരിത്രം വിവരിക്കുന്നതും കുട്ടനാടിന്റെ വികസന ദിശ ചൂണ്ടിക്കാട്ടുന്നതുമായ അതിജീവന ദർശനം ഗ്രന്ഥത്തിന്റെയും രചയിതാവുമാണ് അദ്ദേഹം.

ഫാ.തോമസ് പീലിയാനിക്കലിന് 50001 രൂപയും ഫലകവും നവംബർ 22 ഞായറാഴ്ച 2.30ന് മങ്കൊമ്പ് ബ്രൂക്ക് ഷോർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് എസി കനാൽ സംരക്ഷണ സമിതി ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമഠം, ഭാരവാഹികളായ ഷിബു കണ്ണംമാലി, അലക്സാണ്ടർ പുത്തൻപുര,മുട്ടാർ സുരേന്ദ്രൻ എന്നീവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം : യോ​ഗങ്ങൾ ഓൺലൈനിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം നടപ്പാക്കാൻ ഡൽഹി സർക്കാർ .ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണം .ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി...

വിശ്വാസികളല്ലെങ്കിലും ക്ഷേത്രത്തിലെത്തുന്നവര്‍ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എന്‍.എസ്.എസ്, അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ...
- Advertisment -

Most Popular

- Advertisement -