Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsവേർതിരിവുകൾ മറന്ന്...

വേർതിരിവുകൾ മറന്ന് സ്നേഹത്തിൽ ഒന്നിക്കണം: മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: രാജ്യത്ത് സമാധാനവും ഐക്യവും സാഹോദര്യവും വളർത്തുന്നതിനായി വേർതിരിവുകൾ മറന്ന് സ്നേഹത്തിന്റെ ആത്മാവിൽ ഒന്നിക്കണമെന്നു മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ. വൈഎംസിഎ തിരുവല്ല സബ് റീജിയന്റെ പ്രാർത്ഥനാവാര സമാപനവും എക്യൂമെനിക്കൽ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്നേഹത്തിന്റെ അതിർവരമ്പുകൾ വിശാലമാക്കി പരസ്പര ബഹുമാനവും സഹോദരഭാവവും ജീവിതത്തിൽ വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രാർത്ഥനയിലൂടെ ദൈവത്തിന് സ്വയം സമർപ്പിക്കുന്ന അനുഭവമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ടത് അദ്ദേഹം പറഞ്ഞു. സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് സാമുവേൽ അനുഗ്രഹ സന്ദേശം നൽകി. കേരള റീജിയൻ ട്രഷറർ അനിൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു, റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി. സാബു, ദേശീയ നിർവഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജിയണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്സണൽ കമ്മിറ്റി അംഗം അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, റവ. സുനിത് മാത്യു, വൈഎംസിഎ പ്രസിഡന്റ് ഐപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന സി.എസ്.ഐ മദ്ധ്യ കേരളാ മഹയിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് സാമുവേലിനെ ആദരിച്ചു. സബ് റീജൺ ഗായകസംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി ഉത്തരവായി. പൊതുപരീക്ഷകള്‍...

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി. ജലദോഷം, ഇന്‍ളുവന്‍സ , ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്...
- Advertisment -

Most Popular

- Advertisement -