Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsബ്ലൂ ഹാർമണി...

ബ്ലൂ ഹാർമണി 2026 : വൈസ് മെൻ സാംസ്കാരിക സംഗമം- വർണാഭമായ കലാസന്ധ്യയായി

തിരുവല്ല : കുമ്പനാട് വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 1, ഡിസ്ട്രിക്ട് 2-ന്റെ ആഭിമുഖ്യത്തിൽ  ‘ബ്ലൂ ഹാർമണി 2026’ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കുമ്പനാട് വൈസ്മെൻ ഹാളിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനീഷ് വരിക്കണ്ണാമല  ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസ് അധ്യക്ഷത വഹിച്ചു.
എൽ.ആർ.ഡി. എബി തോമസ്, ഏരിയ ട്രഷറർ ഫ്രാൻസിസ് എബ്രഹാം, റീജിയണൽ സെക്രട്ടറി ഡോ. സജി കുര്യൻ, റീജിയണൽ ട്രഷറർ മനോജ് എബ്രഹാം ജോസഫ്, റീജിയണൽ ബുള്ളറ്റിൻ എഡിറ്റർ നിഷ എബി,കുമ്പനാട് ക്ലബ് പ്രസിഡന്റ് സി. തോമസ്, സെക്രട്ടറി രാജു മാമ്മൻ, ആനി ജോർജ്, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ജോൺ ഫിലിപ്പ്, മാത്യു ജോർജ്, ഡിസ്ട്രിക്ട് ട്രഷറർ സാജൻ വർഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറി എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. 130-ലധികം അംഗങ്ങൾ പങ്കെടുത്തു.

കൾച്ചറൽ മീറ്റിൽ 85 പോയിന്റ് നേടി ചെങ്ങന്നൂർ ക്ലബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 75 പോയിന്റുമായി ആറാട്ടുപുഴ ക്ലബ് രണ്ടാം സ്ഥാനവും 26 പോയിന്റുമായി പാണ്ടനാട് ക്ലബ് മൂന്നാം സ്ഥാനവും നേടി. എട്ട് ക്ലബുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാരുണ്യ അവാർഡ് പുനലൂർ സോമരാജന്

നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ...

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേസ് : ‍മലയാളി സൂപ്പർവൈസർ ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ

തിരുനെൽവേലി: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രരണ്ടുപേർകൂടി അറസ്റ്റിൽ.കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -