Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsവെർച്വൽ ക്യൂ...

വെർച്വൽ ക്യൂ ബുക്കിങ് ഉള്ളവർക്ക് മാത്രം പമ്പ ടിക്കറ്റ് : കെഎസ്‌ആർടിസിക്ക് നിർദേശം

പത്തനംതിട്ട : ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പമ്പയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസിക്ക് പത്തനംതിട്ട ജില്ലാ കലക്ടറുടെ കർശന നിർദേശം.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ പമ്പയിലേക്കുള്ള യാത്ര അനുവദിക്കാവൂ എന്നും അല്ലാത്തവരെ പമ്പയിൽ ഇറക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത തീർഥാടകരെ സ്‌പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിൽ ഇറക്കണം. അവിടെ സ്‌പോട്ട് ബുക്കിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്രാസൗകര്യം ഒരുക്കാവൂ. യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകുന്ന വേളയിൽ അവരുടെ വെർച്വൽ ക്യൂ ബുക്കിങ് വിവരം ജീവനക്കാർ കൃത്യമായി പരിശോധിക്കേണ്ടതാണ്.

ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ കെഎസ്‌ആർടിസി ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനങ്ങളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ഇത്തവണ പമ്പയിൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി .

നിലയ്ക്കലിൽ മാത്രമാണ് നിലവിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിൽ എത്തുന്ന ഭക്തർക്ക് വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരുന്നത് വലിയ യാത്രാപ്രശ്നങ്ങളും തിരക്കും സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: കെ എൻ വിജയൻ

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക്  ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സെക്യൂരിറ്റി  എംപ്ലോയീസ് സംഘ  സംസ്ഥാന ജന സെക്രട്ടറി കെ എൻ വിജയൻ പറഞ്ഞു. സംഘടനയുടെ പത്തനംതിട്ട...

Kerala Lotteries Results : 11-02-2025 Sthree Sakthi SS-454

1st Prize Rs.7,500,000/- (75 Lakhs) SU 838612 (PATHANAMTHITTA) Consolation Prize Rs.8,000/- SN 838612 SO 838612 SP 838612 SR 838612 SS 838612 ST 838612 SV 838612 SW 838612 SX...
- Advertisment -

Most Popular

- Advertisement -