Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയൂഹാനോൻ മാർ...

യൂഹാനോൻ മാർ ദീയസ്‌കോറോസിനെതിരെ സൈബർ ആക്രമണം; നിയമനടപടിക്കൊരുങ്ങി ഓർത്തഡോക്സ് സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ നിയമനടപടിക്ക് ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭ. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകാനാണ് സഭയുടെ തീരുമാനം.

പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്–യാക്കോബായ സഭകൾക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തത്. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നുവെന്ന് പറയുന്നവർ നടത്തുന്ന സൈബർ ആക്രമണങ്ങളും സമാധാനസന്ദേശത്തിന്റെ ഭാഗമാണോയെന്ന് ഓർത്തഡോക്സ് സഭ ചോദിച്ചു.

സഭാതർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടുകൾ ഉയരുന്നതിനിടെ മുതിർന്ന മെത്രാപ്പോലീത്തയ്ക്കെതിരായ സൈബർ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭ വ്യക്തമാക്കി. മണർകാട് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് യൂഹാനോൻ മാർ ദീയസ്‌കോറോസിനെതിരായ സൈബർ ആക്രമണം ശക്തമായതെന്നാണ് സഭയുടെ ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ കുറയുന്നു ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്:ബാങ്ക് ഭാരവാഹികളുടെ 18 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

പത്തനംതിട്ട :മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ,...
- Advertisment -

Most Popular

- Advertisement -