Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്ദേശ്'...

ശബരിമല സന്ദേശ്’ മണ്ഡല-മകരവിളക്ക് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ഇംഗ്ലീഷ് മാസികയായ ‘ശബരിമല സന്ദേശി’ന്റെ മണ്ഡലമകരവിളക്ക് പ്രത്യേക പതിപ്പ് ശബരിമലയിൽ പ്രകാശനം ചെയ്തു. 76 പേജുള്ള പതിപ്പ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും തീർഥാടന പാരമ്പര്യവും ലേഖനങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പരിചയപ്പെടുത്തുന്നു.

ദേവസ്വം മന്ത്രി കെ. മുരളീധരന്റെ  ലേഖനവും  ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ  അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗായിക കെ. എസ്. ചിത്ര, ചലച്ചിത്ര സംവിധായകൻ പി. വാസു, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ എന്നിവരുടെ അനുഭവങ്ങൾ അടങ്ങിയ ലേഖനങ്ങളും മാസികയിലുണ്ട്.

കെ. ജെ. യേശുദാസിന്റെ സന്ദേശവും അയ്യപ്പഭക്തിഗാനങ്ങളെക്കുറിച്ച് രവി മേനോനും ഡോ. സജിത് എവൂരേത്തും എഴുതിയ ലേഖനങ്ങളും പതിപ്പിലുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ്   കെ. ജയകുമാർ ആണ് ചീഫ് എഡിറ്റർ.  രാജേഷ് സി. ആണ് എഡിറ്റർ .ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാസിക പ്രകാശനം ചെയ്തു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി.ജയദേവ് സന്നിഹിതനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പത്തനംതിട്ട ജില്ലയിൽ രാഷ്ട്രീയ ചിത്രം മാറി

പത്തനംതിട്ട: ജില്ലയിലെ അഞ്ച് അസംബ്ലി നിയോജകമണ്ഡലങ്ങളിലെയും അന്തിമഫലം പുറത്തുവന്ന സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറി. 2021-ൽ അഞ്ചിൽ അഞ്ച് സീറ്റും നേടി ഇടതുപക്ഷം പുലർത്തിയ ആധിപത്യം ഇത്തവണ ഐക്യജനാധിപത്യ മുന്നണി...

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം : മഹാനാരായണീയ യജ്ഞം മാർച്ച്‌ 22ന് ആരംഭിക്കും

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് മാർച്ച്‌ 22ന് തുടക്കമാകും. 22ന് രാവിലെ 8 മണിക്ക്...
- Advertisment -

Most Popular

- Advertisement -