കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30 നും 8.15 നും ഇടയിൽ കൊടിയേറ്റ് ചടങ്ങ് നടക്കും.
കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ ബി.സുനിൽ കുമാറും കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മയും ദീപം തെളിയിക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ ഒന്നിനും, രണ്ടിന് ആറാട്ട്. മൂന്നിന് മുക്കുടി നിവേദ്യം എന്നിവയും ഉണ്ടാകും.





