Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅരിയില്‍ ഷുക്കൂര്‍...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്

കൊച്ചി : യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ വിധി ഇന്ന്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് നിര്‍ണായക വിധി വരുന്നത്.

സിപിഎം നേതാക്കളായ പി.ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെ 33 പ്രതികളാണ് ഈ കേസില്‍ ഉള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര:കോട്ടയത്ത് കാര്‍ തോട്ടില്‍വീണു

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാറ് ഒഴുകിപ്പോയെങ്കിലും കാറിലുണ്ടായിരുന്ന...

433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി മൂലധനം നൽകും: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ 433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ ഉടൻ മൂലധനമായി നൽകാൻ തീരുമാനിച്ചതായി ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല.  ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റി (എസിസിഡിഎസ്...
- Advertisment -

Most Popular

- Advertisement -