Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുമ്പളം– തേവര...

കുമ്പളം– തേവര പാലം നിർമാണോദ്ഘാടനം ഡിസംബർ 6-ന്

കൊച്ചി : വേമ്പനാട്ട് കായലിനു കുറുകെ കുമ്പളം– തേവര പാലം പദ്ധതി യാഥാർഥ്യത്തിലേക്ക്. കൊച്ചി നഗരത്തിനും തെക്കൻ മേഖലയിലെയും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പാലം പദ്ധതി ദീർഘകാല ആവശ്യമായിരുന്നു.

2016 ഒക്ടോബർ 31ന് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 10 കൊല്ലത്തിനു ശേഷമാണ് നിർമാണം ആരംഭിക്കുന്നത്. പ്രായോഗികമല്ലെന്നു പറഞ്ഞ് 2021ന് മാറ്റിവച്ച പദ്ധതിയാണ് കടമ്പകൾ മറികടന്ന് ദേശീയ ജലപാത–3നു കുറുകെ ഉയരുന്നത്.

മുഖ്യമന്ത്രി വി.ഡി.സതീശൻ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി പി.കെ.ബഷീർ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പ്രഖ്യാപന സമയത്ത് തന്നെ പൈലിങ് ആരംഭിക്കും. ഉദ്ഘാടന ദിവസം വിപുലമായ പരിപാടികൾക്കായി കുമ്പളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു...

മുല്ലപ്പൂ വില കുതിക്കുന്നു : ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി

കൊച്ചി: സംസ്ഥാനത്ത് മൂല്ലപ്പൂ വില  പുതിയ റിക്കാര്‍ഡിലേക്ക്. ഒരു കിലോയ്‌ക്ക് 7000 മുതല്‍ 8000 രൂപ വരെയായി. കഴിഞ്ഞ വര്‍ഷമിത് കിലോയ്‌ക്ക് 4000 രൂപയായിരുന്നു. ഒരു മുഴം മൂല്ലപ്പൂ വില മൊത്ത വിപണിയില്‍...
- Advertisment -

Most Popular

- Advertisement -