Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന  വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല.  വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവിന്ദൻകുളങ്ങര ദേവിക്ക് അൻപൊലി പറ സമർപ്പണം

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗോവിന്ദൻകുളങ്ങര ദേവിയ്ക്ക് ക്ഷേത്രത്തിലെ കഥകളിമണ്ഡപത്തിൽ  ആചാരപരമായി അൻപൊലിപ്പറ സമർപ്പിച്ചു. ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കഴിഞ്ഞ 6 ദിവസമായി നടന്ന പറക്കെഴുന്നള്ളിപ്പ് മഹോത്സവത്തിന് സമാപനം...

കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം

പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ  നാളെ (26) 9 ന്  തുടങ്ങും.  വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ ...
- Advertisment -

Most Popular

- Advertisement -