Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: മൺകലങ്ങൾ ക്ഷേത്രപരിസരത്ത് നിരന്നു

ചക്കുളത്തുകാവ്: വ്രതശുദ്ധിയിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ചൊവ്വാഴ്ച  നടക്കും. കൈയ്യിൽ പൂജാദ്രവ്യവും നാവിൽ ദേവീസ്തുതികളുമായി എത്തിയ ഭക്തരുടെ മൺകലങ്ങൾ ക്ഷേത്രപരിസരങ്ങളിൽ നിരന്നു. പൊങ്കാലയ്ക്ക് ഒരുദിവസം ബാക്കിനിൽക്കേ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല സമർപ്പണത്തിനായി ഇന്ന് മുതൽ ക്ഷേത്രത്തിൽ തമ്പടിക്കുന്നത്. പുണ്യമാസത്തിലെ തൃക്കാർത്തിക പുലരിയിൽ   മദ്ധ്യതിരുവിതാംകൂറിലെ ചരിത്ര പ്രസിദ്ധമായ മഹാസംഗമത്തിന്  ചൊവ്വാഴ്ച തിരി തെളിയുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി ചക്കുളത്തമ്മയുടെ തൃപ്പാദങ്ങളിൽ നൈവേദ്യമായി പൊങ്കാല അർപ്പിക്കുമ്പോൾ പ്രദേശം മഹായാഗഭൂമിയായി മാറും.

ചെമ്പട്ട് ചാർത്തി വർണ്ണഹാരമണിഞ്ഞ് ശ്രീലകത്ത് സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്ന അമ്മയ്ക്ക് ഭക്തർ തയ്യാറാക്കിയ നിവേദ്യം കാണിക്കയായി അർപ്പിക്കും. നാമജപങ്ങളുടേയും വായ്കുരവകളുടേയും അലൗകിക സംഗമത്തിൽ  ചക്കുളത്തുകാവ് ഉത്സവ ചാർത്തിൽ കുളിച്ചു നിൽക്കുമ്പോൾ ദക്ഷിണേന്ത്യ ദർശിച്ച ഏറ്റവും വലിയ ഭക്തജന സംഗമത്തിന് ഭാരതം വേദിയാകും.

അരിയും, കദളിപ്പഴവും, ശർക്കരയും. ഏലക്കായും, മുന്തിരിയും പൊങ്കാല നൈവേദ്യത്തിന്റെ ഭാഗങ്ങളാകുമ്പോൾ നേദ്യമധുരം പോലെ ജീവിതവും മധുരമായി തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. ശരീരത്തിന്റെ പ്രതീകമായി മൺകലത്തിൽ നിവേദ്യം പാകം ചെയ്യുമ്പോൾ ചിന്തകളിലും കർമ്മത്തിലും പ്രവൃത്തിയിലും സദ് ഗുണങ്ങൾ വിളങ്ങണമേ എന്നാണ് ഭക്തരുടെ പ്രാർത്ഥന.

പഞ്ചഭൂതങ്ങൾ സാക്ഷി നിർത്തിയാണ് പൊങ്കാല ചടങ്ങ് നടത്തുന്നത്. അഗ്നി, വായു, ഭൂമി, ആകാശം, ജലം എന്നിവ പൊങ്കാലയുടെ ഭാഗങ്ങളിക്കുന്നു. നേദ്യം പാകം ചെയ്യാൻ അഗ്നിയും ജലവും, അഗ്നി ജ്വലിപ്പിക്കാൻ വായുവും നേദ്യം പാകപ്പെടുത്താൻ ഭൂമിയും അതിന് മുകളിൽ ആകാശവും പഞ്ചഭൂത സങ്കൽപ്പത്തോടെ നിൽക്കുന്നു.  ചരിത്ര പ്രസിദ്ധമായ ഈ ആട്ടവിശേഷം ചൊവ്വാഴ്ച പുലർച്ചെ 4 ന് നിർമ്മാല ദർശനത്തോടെ ആരംഭിക്കും.

തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നിന്ന് ദേവിയെ മൂലബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേയ്ക്ക് എഴുന്നള്ളിക്കും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാലയിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേത്യുത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഭക്തജനസംഗമം സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊങ്കാല ഉദ്ഘാടനം ചെയ്യും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചങ്ങനാശേരി : ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന ബിജെപി നയം ജനം തിരസ്‌കരിച്ചതാണെന്ന് വിനു ജോബ് എംഎല്‍എ പറഞ്ഞു. 13 കോടി സമ്മതിദായകരെ വെട്ടിനിരത്തി രാജ്യത്തെ ബിജെപി ഭരണം നിലനിര്‍ത്താന്‍ ഒത്താശ പാടുന്ന സെന്ററില്‍...

ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഒരു മണിക്കൂര്‍ വർദ്ധിപ്പിക്കാൻ  തീരുമാനം

ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍...
- Advertisment -

Most Popular

- Advertisement -