Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduരാജ്യസ്‌നേഹവും ദേശീയബോധവും...

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല : നടൻ മോഹൻലാൽ

കോഴിക്കോട് : രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, അതൊരു സംസ്‌കാരമാണെന്ന്  നടൻ മോഹൻലാൽ പറഞ്ഞു. അത് തലമുറയിൽനിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. കേസരി വാരികയുടെ ആഭിമുഖ്യത്തിലുള്ള മാതംഗി മൾട്ടി മീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ കർമ്മമേഖല സിനിമയാണ്. അഭിനയമാണ് എനിക്ക് അറിയാവുന്നത്. രാജ്യസ്‌നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകൾ, പ്രത്യേകിച്ച് പട്ടാള സിനിമകളിൽ അതുകൊണ്ട് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായിനിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിർത്തിപ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.

അങ്ങനെ വായിച്ചറിഞ്ഞതിനപ്പുറം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ രാജ്യസ്‌നേഹവും ബോധവും. അപ്പോഴൊക്കെ നമുക്ക്സുരക്ഷിതരായി കഴിയുന്നത് അവർ കാവൽ നിൽക്കുന്നതുകൊണ്ടാണ്, അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്‌നേഹമെന്ന് തോന്നിയിട്ടുണ്ട്. ഞാൻ ഇപ്പോൾ അഭിനയിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും അത്തരത്തിൽ ഒരു ചിത്രമാണ്.

രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയിൽ എത്രമാത്രം വിജയകരമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് നാംകണ്ടു. മാതംഗി സ്റ്റുഡിയോയിൽനിന്ന് ഇത്തരത്തിൽ മികച്ച സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപർ ഡോ.എൻ.ആർ. മധു തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിനെതിരെ ജനവികാരമില്ല- അതിനു അടിവരയിടുന്ന അനുഭവമാണ് ഗൃഹസന്ദർശനത്തിൽ ലഭിച്ചത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ജനവികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്. എൽ ഡി എഫ് ന് എതിരെ യുഡിഎഫ് കള്ളകഥ പ്രചരിപ്പിരിക്കാൻ  ശ്രമിക്കുകയാണ്....

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം: മരണം 787

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ്...
- Advertisment -

Most Popular

- Advertisement -