Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകൾക്ക് തുല്യ...

സ്ത്രീകൾക്ക് തുല്യ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്ന സമൂഹം വളരണം : ജസ്റ്റിസ് കുര്യൻ ജോസഫ്

തിരുവല്ല : മനുഷ്യത്വവും പരസ്പര ബഹുമാനവും സാഹോദര്യവും ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി വളർത്തിയെടുക്കണമെന്നും  ജാതി, മതം, ലിംഗം തുടങ്ങിയവയുടെ പേരിൽ മനുഷ്യർ തമ്മിൽ വിവേചനം പാടില്ലെന്നും  വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശവും സമത്വവും അന്തസ്സും ഉറപ്പുനൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്.  സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യ അവകാശവും മാന്യതയും ഉറപ്പാക്കുന്ന ജീവിതക്രമം സൃഷ്ടിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. നമ്മുടെ എല്ലാ ഇടപെടലുകളിലും സ്ത്രീകൾക്ക് അർഹമായ ബഹുമാനവും പരിഗണനയും നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവും ഭരണഘടനാ ദിനവും സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായി വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘നീതിയുടെ വെളിച്ചം – സ്ത്രീസുരക്ഷയും ഭരണഘടനാ മൂല്യങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറും സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേവലം ശാരീരികമായ പ്രവൃത്തികളുടെ ഫലമല്ല, മറിച്ച് വികലമായ മനോഭാവത്തിന്റെയും ചിന്താഗതിയുടെയും പ്രതിഫലനമാണ്. മനസ്സിലെ വൈകല്യങ്ങൾ മാറ്റി പക്വമായ ചിന്തയും മാനവികതയും വളർത്തിയെടുക്കുമ്പോഴാണ് മറ്റുള്ളവരെ അന്തസ്സോടെ കാണാൻ കഴിയുന്നത്. പരസ്പരം ബഹുമാനിക്കുകയും എല്ലാവരെയും തുല്യരായി അംഗീകരിക്കുകയും ചെയ്യുന്ന സാഹോദര്യ സമൂഹമായി നാം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള റീജിയൻ ചിൽഡ്രൻ, യൂത്ത് ആൻഡ് വിമൺ കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപദേശക സമിതി വൈസ് ചെയർമാൻ റെജി ജോർജ് മുഖ്യാതിഥിയായി.

ദേശീയ നിർവാഹക സമിതി അംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജിയണൽ വനിതാ ഫോറം ചെയർപേഴ്സൺ ജൂലി അനിൽ, സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, കൺവീനർ സുനിൽ മറ്റത്ത്, തിരുവല്ല വൈഎംസിഎ പ്രസിഡന്റ് ജെയിംസ് ടി., സബ് റീജിയൻ മുൻ ചെയർമാൻ കെ.സി. മാത്യു, കുര്യൻ ചെറിയാൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷാലു ആൻഡ്രൂസ്, ലൈജു കോശി എന്നിവർ പ്രസംഗിച്ചു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.കെ പി സി...

ലഹരിക്കെതിരെ സ്‌നേഹത്തോണ്‍ നാളെ

മാവേലിക്കര : യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവയ്ക്കെതിരെ മാവേലിക്കര ഐ. എച്ച്. ആര്‍. ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ നേതൃത്വത്തില്‍ റണ്‍ എവേ ഫ്രം ഡ്രഗ്സ്-സ്നേഹത്തോണ്‍...
- Advertisment -

Most Popular

- Advertisement -