Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsചേന്തി അനിലിനെ...

ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.കെ പി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അനിലിനെ പുറത്താക്കിയത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഒരു കോണ്‍ഗ്രസുകാരന്‍ വഴിയില്‍ തടയുക എന്നതു ചെറിയ കാര്യമല്ലെന്ന് എന്‍.ശക്തൻ പറഞ്ഞു.അതേസമയം,ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്ന് ചേന്തി അനില്‍ പ്രതികരിച്ചു . ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്‌. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക : ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം : കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ്...
- Advertisment -

Most Popular

- Advertisement -