Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ മെഡിക്കൽ...

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ : പരാതി

തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ.ആശുപത്രിയിലെ വാർഡിനോടു ചേർന്നുള്ള ശുചിമുറിയിലാണ് മാക്കുട്ടി റാവുത്തർ (77) എന്ന രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വ്യാഴാഴ്ച മുതലാണ് വാർഡിൽ നിന്ന് കാണാതായത്.ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അജ്ഞാതൻ എന്ന പേരിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല .രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ല എന്ന പരാതിയാണ് ഉയരുന്നത് .എന്നാൽ മൃതദേഹം കണ്ടെത്തിയ ശുചിമുറി വെള്ളിയാഴ്ചയും വൃത്തിയാക്കി എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി: അഞ്ചുപേർക്ക് പരിക്ക്

തൃശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്ക്. തിരുവില്വാമല- തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ...

ജെസ്ന കേസ് :തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ

തിരുവനന്തപുരം : ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും  ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച...
- Advertisment -

Most Popular

- Advertisement -