ആലപ്പുഴ : നവകൈരളി കലാസാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികവും പുസ്തകപ്രകാശനവും ഈമാസം 29ന് അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മൃതി മണ്ഡപത്തിൽ നടക്കും. രാവിലെ 10ന് ചേരുന്ന സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപറ്റ നാരായൺ ഉദ്ഘാടനം ചെയ്യും.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ വിശിഷ്ടാതിഥിയാവും. കവിതാസമാഹരം ‘കാവ്യദളങ്ങൾ’ അടക്കം അഞ്ചിലധികം പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. കവിത, കഥ രചനകളിൽ വിജയികളായവർക്ക് സമ്മാനം നൽകും. സംഘാടകസമിതി ചെയർമാൻ എസ്.എൽ. ബ്രൈറ്റ് മീയണ്ണൂർ, എഴുത്തുകാരി എസ്. കുസുമകുമാരി, ശാലിനി തോട്ടപ്പള്ളി എന്നിവർ അറിയിച്ചു.





