Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല പാതയിൽ...

ശബരിമല പാതയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വ്യാപക വിൽപ്പനയെന്ന് ആരോപണം

പത്തനംതിട്ട : ശബരിമല തീർത്ഥാടന പാതയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണെന്നും തീർത്ഥാടകരിൽ നിന്നും അമിതവില ഈടാക്കി ചൂഷണം നടക്കുന്നതായും പരാതി.

2016–17 മുതൽ ഇലവുങ്കൽ മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത സാധനങ്ങളും പ്ലാസ്റ്റിക് കുപ്പിവെള്ളവും നിരോധിച്ചിരുന്നെങ്കിലും, ഇത്തവണ ഇലവുങ്കൽ മുതൽ നിലയ്ക്കൽ, അട്ടത്തോട് വരെയുള്ള ഭാഗങ്ങളിൽ ഇവ ലോഡ് കണക്കിന് ഇറക്കിവെച്ച് സുലഭമായി വിൽപ്പന നടത്തുന്നുണ്ടെന്നാണ് ആക്ഷേപം.

തമിഴ്നാട്ടിലെ തിരുച്ചിയിൽ നിന്നുള്ള ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. തമിഴ്നാട്ടിൽ വിറ്റഴിക്കാൻ കഴിയാതെവരികയും സാമ്പിൾ പരിശോധനയിൽ പരാജയപ്പെടുകയും ചെയ്ത ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നിലയ്ക്കലിൽ എത്തിച്ച് വിൽക്കുകയാണെന്നാണ് ആരോപണം.

നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വലിയ കടയിൽ ലോഡ് കണക്കിന് സാധനങ്ങൾ ഇറക്കിവെച്ച് വിൽപ്പന നടത്തുന്നതായും പരാതി ഉയരുന്നു. 20 രൂപ എംആർപി ഉള്ള സാധനങ്ങൾ അയ്യപ്പന്മാരിൽ നിന്നും 25-ഉം 30-ഉം രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന തീർത്ഥാടകർക്ക് വിവിധ അസുഖങ്ങൾ പിടിപെടുന്ന സാഹചര്യമുണ്ട്.

രണ്ട് മാസം മുമ്പ് കൊല്ലം ചന്ദനത്തോപ്പിൽ ഒരാൾ ഇത് ഉപയോഗിച്ചതിനെത്തുടർന്ന് ആശുപത്രിയിലായ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി അയ്യപ്പന്മാർ ചികിത്സ തേടേണ്ടി വരുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം ഉയരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 29ന്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക...

തെലുങ്ക് നടൻ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി

ശബരിമല : ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി . തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ...
- Advertisment -

Most Popular

- Advertisement -