Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsവിജിലൻസ്  ജില്ലയിൽ...

വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി

പത്തനംതിട്ട : സർക്കാർ നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്താൻ വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി. പത്തനംതിട്ടയിൽ നിന്ന് 4 ഡോക്ടർമാരും കോഴഞ്ചേരിയിൽ നിന്ന് 2 ഡോക്ടർമാരും വിജിലൻസിന്റെ വലയിൽ വീണത്.

പത്തനംതിട്ടയിൽ 2 ഡോക്ടർമാർ ഓടി രക്ഷപ്പെട്ടു. വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് കുടുങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് ഡോ.ടി.ജയശ്രീ, ഡോ. ദീപു ബാലകൃഷ്ണൻ, ഡോ.ആർ.രാജീവ്, ഡോ. മനോജ് എന്നിവർക്കെതിരെയും കോഴഞ്ചേരിയിൽ നിന്ന് ഡോ.റെജി, ഡോ.കെ.എസ്.വിജയ എന്നിവർക്കെതിരെയുമാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഡോ. ജയശ്രീ, ഡോ. ദീപു എന്നിവരാണ് വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടിയത്. അടൂരിൽ പരിശോധന നടന്നെങ്കിലും ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായില്ല.സ്വന്തം താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താവൂ എന്ന ചട്ടമാണ് ഡോക്ടർമാർ ലംഘിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് :  മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു...

പമ്പാസംഗമം 12 ന്

ശബരിമല: ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -