തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി. സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു.
തുടർന്ന് എൽഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലൂടെ കാര്യങ്ങൾ തീരുമാനമായത്. ബിജെപി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു.
യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം ധാരണയുടെ പേരിൽ രാജിവച്ചതിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായത്.