Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamതുണി മടക്കിവെയ്ക്കാന്‍...

തുണി മടക്കിവെയ്ക്കാന്‍ വൈകിയതിന് പത്തു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം : കൊല്ലം കുണ്ടറയിൽ തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തിൽ കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മർദനത്തിൽ കുട്ടിയുടെ തോളെല്ല് ഒടിഞ്ഞു. കുട്ടിയുടെ കൈയ്‌ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കുട്ടി കേസിലെ സാക്ഷിയായിരുന്നു.ഇതിന്റെ വൈരാഗ്യത്താലാകാം കുട്ടിയെ ഇയാൾ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...

തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോഴഞ്ചേരി : വായ്പ തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കേമല പന്നിവേലിച്ചിറ ഫിഷറീസിന് സമീപം മത്തയ്ക്കുമലയിൽ സെബാസ്റ്റ്യന്റെ ഭാര്യ സിന്ധു (46) ആണ് മണ്ണണ്ണ ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -